ജിയോ പേയ്മെന്റ്സ് ബാങ്കിലെ എസ്ബിഐയുടെ 17.8 ശതമാനം ഓഹരികൾ 105 കോടി രൂപയ്ക്ക് ജിയോ ഫിനാൻഷ്യൽ ഏറ്റെടുത്തു
ന്യൂഡൽഹി: ജിയോ പേയ്മെന്റ്സ് ബാങ്ക് ലിമിറ്റഡിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 17.8 ശതമാനം ഓഹരികൾ 104.54 കോടി രൂപയ്ക്ക് ഏറ്റെടുത്തതായി ജിയോ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് (ജെഎഫ്എസ്എൽ) ബുധനാഴ്ച അറിയിച്ചു.ഓഹരി വാങ്ങിയതിലൂടെ , ജിയോ പേയ്മെന്റ്സ് ബാങ്ക് ജെഎഫ്എസ്എല്ലിന്റെ പൂർണ ഉടമസ്ഥതയിലുള്ള സബ്സിഡിയറി സ്ഥാപനമായി മാറും .
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് ജൂൺ 4 ന് ലഭിച്ച അംഗീകാരം അനുസരിച്ച്, ജിയോ പേയ്മെന്റ്സ് ബാങ്കിന്റെ 7,90,80,000 ഇക്വിറ്റി ഓഹരികൾ എസ്ബിഐയിൽ നിന്ന് 104.54 കോടി രൂപയ്ക്ക് കമ്പനി ഏറ്റെടുത്തതായി ജെഎഫ്എസ്എൽ റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.ഓഹരി വാങ്ങുന്നതിന് മുമ്പ്, ജിയോ ഫിനാൻഷ്യൽ, ജിയോ പേയ്മെന്റ്സ് ബാങ്കിൽ 82.17 ശതമാനം ഓഹരികൾ കൈവശം വച്ചിരുന്നു.













